ടെഹ്‌റാന്‍: ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്യാന്‍ ഇറാന്‍ തയ്യാറെടുക്കുന്നു. പ്രതിദിനം രണ്ട് ലക്ഷം ബാരല്‍ എണ്ണയായിരിക്കും ഇന്ത്യക്ക് ഇറാന്‍ നല്‍കുക. ഇറാനെതിരെയുള്ള ഉപരോധം പാശ്ചാത്യശക്തികളും ഐക്യരാഷ്ട്രസഭയും ഉടന്‍ പിന്‍വലിച്ചേക്കുമെന്ന സൂചനയ്ക്കിടെയാണ് ഇറാന്റെ ഈ നീക്കം.
നിലവില്‍ ബാരലിന് 30 ഡോളറിനടുത്തെത്തിയ എണ്ണവില ഇറാനില്‍ നിന്നുള്ള എണ്ണകൂടി എത്തുന്നതോടെ ഇനിയും ഇടിയാനാണ് സാധ്യത. ഇന്ത്യക്ക് പുറമെ യൂറോപ്യന്‍ വിപണിയിലേക്കുകൂടി എണ്ണ കയറ്റുമതി ചെയ്യാന്‍ ഇറാന്‍ ശ്രമം നടത്തുന്നുണ്ട്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ എണ്ണ ഉപയോഗം കുത്തനെ കൂടുന്നു എന്നതാണ് ഇന്ത്യയുടെ എണ്ണവിപണിക്ക് ഇറാന്‍ പ്രാധാന്യം നല്‍കാന്‍ കാരണം.
കൂടാതെ അയല്‍രാജ്യമായതിനാല്‍ ഇടപാടുകളിലുള്ള എളുപ്പവും ഇറാനെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നു.
Post Your Comments