Interviews

32-ാം വയസ്സിൽ പ്രധാനമന്ത്രിയിൽ നിന്ന് പുരസ്കാരവും സ്നേഹാശ്ലേഷവും ഏറ്റുവാങ്ങിയത് മനസ്സും കണ്ണും നിറഞ്ഞ്.. എന്നെ പോലെ ഒരു തെരുവു ബാലന് സ്വപ്നം കാണാൻ കഴിയാത്ത നിമിഷങ്ങൾ… നിറഞ്ഞ അഭിമാനത്തോടെ,..തെരുവോരം മുരുകൻ പറയുന്നു

തയ്യാറാക്കിയത് :  സുജാത ഭാസ്കർ

തെരുവിന്റെ മക്കളെ സഹായിക്കുന്ന …ഒരുപാട് പേരുടെ കണ്ണീരൊപ്പുന്ന…. ഓട്ടോ ഡ്രൈവർ കൂടിയായ മുരുകനെ തേടി അമേസിംഗ് ഇന്ത്യൻ എന്ന പുരസ്കാരം എത്തി. മുരുകൻ, നമുക്കിടയിൽ നമ്മെ പോലെയല്ലാതെ മറ്റുള്ളവരുടെ പ്രശ്നങ്ങളിലും വിഷമങ്ങളിലും അനാഥത്വത്തിലും ആശ്രയമായി അവർക്ക് തുണയായി. മുരുകനോട് സംസാരിച്ചപ്പോൾ മുരുകൻ തന്റെ അവിസ്മരണീയമായ ഈ മുഹൂർത്തത്തിനെ കുറിച്ച് നമ്മളോട് പങ്കു വെക്കുന്നു.

**ഓർമ്മകൾ ഉണ്ടായിരിക്കണം എന്നാണു പറയുന്നത് . അതെ എന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും ഓർമ്മകൾ നിറഞ്ഞതാണ്‌. നല്ലതും ചീത്തയുമായ ഓർമ്മകൾ. അതിൽ ഓർത്തെടുക്കുമ്പോൾ മറക്കാനാവാത്തത് ഇന്ത്യൻ പ്രധാനമന്ത്രിയിൽ നിന്ന് സ്നേഹം തുളുമ്പുന്ന ആലിംഗനത്തോടെ ടൈംസ്‌ നൗ ചാനലിന്റെ അമേസിംഗ് ഇന്ത്യ പുരസ്കാരം ഏറ്റു വാങ്ങുമ്പോഴായിരുന്നു.ഒരു നിമിഷം ഞാനെന്റെ കുപ്പത്തൊട്ടിയിലെ ബാല്യം ഓർത്തുപോയി. കണ്ണുകൾ നിറഞ്ഞ് പട്ടിണിയുടെ ചെറുബാല്യം എന്നെ തൊട്ടുണർത്തി. സദസ്സിലെ ഹർഷാരവങ്ങളൊന്നും ഞാൻ കണ്ടില്ല.ഒരു തെരുവ് ബാലന് സ്വപ്നം കാണാൻ കഴിയാത്ത തരത്തിലുള്ള സദസ്സ് ആയിരുന്നു , ഇന്ത്യയുടെ പ്രധാനമന്ത്രിയിൽ നിന്ന് ഒരു പുരസ്കാരം സ്വീകരിക്കുക, ഞാനടുത്തെക്ക് വന്നപ്പോൾ തന്നെ അദ്ദേഹം എന്റെ കൈകളിൽ പിടിച്ചു, ഞാനാ കാലുകളിൽ വണങ്ങാനായി കുനിഞ്ഞപ്പോൾ എന്നെ പിടിച്ചുയർത്തി. എന്നെ കെട്ടിപ്പിടിച്ചു. എനിക്ക് വാക്കുകൾ വിതുമ്പലായി പുറത്തു വന്നു. മറക്കാനാവില്ല ആ നിമിഷങ്ങൾ..
ഇന്ത്യയുടെ തലസ്ഥാനമായ ഇന്ദ്രപ്രസ്ഥത്തിൽ പ്രൗഡമായ വേദിയിൽ രാഷ്ട്രീയ പ്രമുഖരുടെയും മാധ്യമപ്രവർത്തകരുടെയും സാംസ്കാരിക നായകന്മാരുടെയും മുന്നില് വെച്ച് പുരസ്കാരം ഏറ്റു വാങ്ങുമ്പോൾ എനിക്ക് ഓർമ്മ വന്നത് എന്റെ തെരുവിലെ ആ പഴയ ബാല്യവും അവിടെയുള്ള കുഞ്ഞുങ്ങളെയുമാണ്.നിറം മങ്ങിയ ബാല്യങ്ങളുടെ നിസ്സഹായമായ കണ്ണുകളാണ്.ആത്മാർഥമായ സേവനം,നന്മകൾ അതുമാത്രമാണ് എന്നെ പോലെയുള്ള ഒരാളുടെ കൈമുത്തൽ. ഞാൻ അനുഭവിച്ച തെരുവിലെ കഷ്ടതകൾ അനുഭവിക്കുന്ന കുഞ്ഞുങ്ങളെ പലരെയും ഞാൻ തെരുവിൽ നിന്ന് രക്ഷപെടുത്തി വിവിധ സ്ഥാപനങ്ങളിൽ ഏല്‍പ്പിച്ചു, പല രോഗികളെയും മാനസ്സിക രോഗികളെയും സംരക്ഷിച്ചു ആശുപത്രികളിലും സേവന സ്ഥാപനങ്ങളിലുമാക്കി.

muru

ആദ്യകാലങ്ങളിൽ അങ്ങനെയേ എനിക്ക് പറ്റുമായിരുന്നുള്ളൂ. എട്ടാം വയസ്സിൽ എറണാകുളം മേനക ജങ്ങ്ഷനിലുള്ള ഒവാൻ ബേക്കറിയിലെ ചില്ലലമാരകൾക്കിപ്പുറത്തു നിന്ന് അകത്തെ പലഹാരങ്ങളിലേക്ക് കൊതിയോടെ നോക്കിയും , അകത്തിരുന്നു രുചിയോടെ ഭക്ഷണം കഴിക്കുന്നവരെ നോക്കി കൊതിയൂറിയ കാലവും ഉണ്ടായിരുന്നു. അന്നൊക്കെ അവർ പകുതി മാത്രം കഴിച്ചു ബാക്കി വെക്കണേ എന്നായിരുന്നു പ്രാർത്ഥന. കാരണം ആ പകുതിയായിരിക്കും നമുക്ക് കിട്ടുന്നത്. പക്ഷെ ഇന്ന് അശോക ഹോട്ടലിൽ രണ്ടു പകലും ഒരു രാത്രിയും ഉണ്ട് ഉറങ്ങി എണീറ്റ്‌ പോന്നത് സ്വപ്നമോ എന്ന് തിരിച്ചറിയാനാവുന്നില്ല.ഇതെല്ലാം എനിക്ക് ഓർമ്മകളാണ്. ഓർമ്മകൾ ഉണ്ടായിരിക്കും.

പിന്നീട് ഞാൻ രാത്രി ഓട്ടോ ഓടിച്ച് അതിൽ നിന്ന് കിട്ടുന്ന വരുമാനം പകൽ തെരുവിലുള്ളവർക്ക് ആഹാരവും മറ്റും വാങ്ങി കൊടുത്തു, ഇപ്പോൾ ഞാൻ സ്വന്തമായി ഒരു ചെറിയ സ്ഥാപനം നടത്തുന്നു. ഇവിടെ 34 അന്തേവാസികൾ ഉണ്ട്. ഇനിയും എന്നെ കൊണ്ട് ആവുന്നതുപോലെ അശരണരെ സഹായിക്കും,എന്നാലാവും വിധം. ഇതെന്റെ പ്രതിജ്ഞയാണ്.എനിക്കിതു മൂന്നാമത് പുരസ്കാരമാണ് ലഭിക്കുന്നത്.2011 ഇല ഹോപ്‌ എർത്ത് ഫൌന്ടെഷൻ അവാർഡ്‌ , 2012 ഇല ഇന്ത്യൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയിൽ നിന്ന് സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ക്ഷേമ പ്രവർത്തനത്തിന്റെ പുരസ്കാരം ലഭിച്ചു, ഇപ്പോൾ മൂന്നാമത് ടൈംസ്‌ നൌ ചാനലിന്റെ അമേസിംഗ് ഇന്ത്യൻ എന്ന പുരസ്കാരം പ്രധാനമന്ത്രിയിൽ നിന്നും.

ഒരു വിഷമം മാത്രം ഒരു വയസ്സുള്ള മകനെ കൂടെ കൂട്ടാൻ പറ്റിയില്ല എന്നതാണ്. ഭാര്യ ഇന്ദുവും ഞാനും ആണ് ഡൽഹിക്ക് പോയത്. അത് മാത്രമാണ് മുരുകന്റെ വിഷമം.തനിക്കു പിന്തുണ നല്‍കുന്ന എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട് മുരുകൻ തന്റെ പ്രവർത്തനങ്ങളിലേക്ക് വീണ്ടും

shortlink

Related Articles

Post Your Comments

Related Articles


Back to top button