ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി ഇന്ത്യ അമേരിക്കയുടെ സഹായം തേടുന്നു. ഭീകരരിലൊരാള്‍ ഉപയോഗിച്ച ബൈനോക്കുലറാണ് അമേരിക്കയുടെ സഹായം തേടാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്.
പത്താന്‍കോട്ട് ഭീകരാക്രമണം നടത്തിയവരില്‍ ആറാമത്തെ ഭീകരന്‍ ഉപയോഗിച്ച ബൈനോക്കുലര്‍ അമേരിക്കന്‍ നിര്‍മ്മിതമാണ്. കൂടാതെ ഇതില്‍ അമേരിക്കന്‍ ആര്‍മിയുടെ ചില അടയാളങ്ങളും ഉണ്ടായിരുന്നു. രണ്ട് സാധ്യതകളാണ് ഇതിന് അന്വേഷണസംഘം കല്‍പ്പിക്കുന്നത്. ഒന്ന് ജയ്‌ഷെ മുഹമ്മദ് ഇത് അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈന്യത്തിന്റെ പക്കല്‍ നിന്നും മോഷ്ടിച്ചതാവാം എന്ന്. രണ്ടാമത്തേത് പാകിസ്ഥാന്‍ സൈന്യത്തിന്റെ പക്കല്‍ നിന്നുമാണിത് മോഷ്ടിച്ചത് എന്ന്. കാരണം പാകിസ്ഥാന്‍ അമേരിക്കയില്‍ നിന്നും സൈനിക ഉപകരണങ്ങള്‍ വാങ്ങിയിട്ടുണ്ട് എന്നത് തന്നെ.
ഇതിനൊപ്പം തന്നെ ബൈനോക്കുലറിലുള്ള സീരിയല്‍ നമ്പറിനേക്കുറിച്ചും അന്വേഷണസംഘം അമേരിക്കയോട് തിരക്കും. ഇത് പരിശോധിച്ചാല്‍ എപ്പോള്‍ എവിടെ നിന്നാണിത് മോഷ്ടിക്കപ്പെട്ടതെന്ന് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍.ഐ.എ.
Post Your Comments