കറാച്ചി: ഇന്ത്യയും ഇസ്രായേലും പാകിസ്ഥാന്റെ ആണവായുധ പരിധിയിലാണെന്ന് ജമാത് ഉദ് ദവാ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹഫീസ് സയീദ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനുമെതിരെ സയീദ് രൂക്ഷ വിമര്‍ശനങ്ങളാണ് നടത്തിയത്. ജമ്മുകശ്മീരില്‍ സൈനീക ഉദ്യോഗസ്ഥരുടെ സ്ഥാനം നിശ്ചയിക്കുന്നത് മോദിയാണെന്നും ഇസ്ലാമാബാദിന്റെ പ്രശ്‌നങ്ങളെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ശ്രദ്ധയില്‍പെടുത്താന്‍ നവാസ് ഷെരീഫിന് കഴിയുന്നില്ലെന്നും സയീദ് ആരോപിച്ചു.
പത്താന്‍ കോട്ട് ഭീകരാക്രമണക്കേസില്‍ ജയിഷ് ഇ മുഹമ്മദ് നേതാവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത് ഇന്ത്യയെ പ്രീണിപ്പിക്കാനാണെന്നും സയീദ് ആരോപിച്ചു. ദേശീയ താല്പര്യം മറികടന്നാണ് അറസ്റ്റുണ്ടായിരിക്കുന്നതെന്നും പാക്കിസ്ഥാനുമേല്‍ ഇന്ത്യയുടെ സമ്മര്‍ദ്ദം ശക്തമാക്കാന്‍ ഇത് കാരണമാകുമെന്നും കശ്മീര്‍ നിലപാടില്‍ നിന്നും പാക്കിസ്ഥാന് വ്യതിചലിക്കേണ്ടിവരുമെന്നും സയീദ് പറഞ്ഞു.
Post Your Comments