Kerala

സര്‍ക്കാരിനെതിരെ വീണ്ടും ജേക്കബ് തോമസ്

കൊച്ചി: ഡിജിപി ജേക്കബ് തോമസ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വീണ്ടും രംഗത്ത്. ഇക്കുറി ജേക്കബ് തോമസ് പറഞ്ഞിരിയ്ക്കുന്നത് സുതാര്യ കേരളമെന്ന പേരില്‍ ഓഫീസുകളില്‍ ക്യാമറവെക്കുന്നത് ചെപ്പടി വിദ്യയാണെന്നാണ്. ക്യാമറ വെച്ചതു കൊണ്ടോ അഴിമതിക്കെതിരെ പ്രവര്‍ത്തിക്കാന്‍ നമ്പര്‍ നല്‍കിയതു കൊണ്ടോ സുതാര്യത ഉണ്ടാകില്ല. അഴിമതി കുറയ്ക്കാന്‍ ഇതുപകരിക്കില്ലെന്നും 10 ശതമാനം ഉദ്യോഗസ്ഥര്‍ മാത്രമാണ് കേരളത്തില്‍ കാര്യക്ഷമതയും സത്യസന്ധതയുമുള്ളവരായി ഉള്ളതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

രാഷ്ട്രീയക്കാരുടെ കളിപ്പാവകളെല്ല ഉദ്യോഗസ്ഥര്‍ എന്നു പറഞ്ഞ ജേക്കബ് തോമസ് അവര്‍ക്ക് അവകാശങ്ങളുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അഴിമതി സംബന്ധിച്ച കാര്യങ്ങളില്‍ ഒത്തു തീര്‍പ്പിന് രാഷ്ട്രീയക്കാര്‍ നൂറ് തവണ നിര്‍ബന്ധിച്ചാലും അത് ചെയ്യരുത്. വിജിലന്‍സ് ഉള്‍പ്പെടെ ഏത് സ്ഥാപനവും അഴിമതിക്കെതിരെ നന്നായി പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ ആ സ്ഥാപനത്തെ നശിപ്പിക്കാനുള്ള നീക്കവും ഉടന്‍ ആരംഭിയ്ക്കും. ജേക്കബ് തോമസ് എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മാധ്യമ ശില്‍പശാലയില്‍ പങ്കെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button