ഫ്രീടൗണ്‍: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വീണ്ടും എബോള പടരുന്നു. കഴിഞ്ഞ ദിവസം സിയേറ ലിയോണില്‍ ഒരു കുട്ടി എബോള ബാധയെത്തുടര്‍ന്ന് മരിച്ചു. പശ്ചിമ ആഫ്രിക്ക എബോള രോഗത്തില്‍ നിന്നും മുക്തമായെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു കുട്ടിയുടെ മരണം. 2014ല്‍ പശ്ചിമ ആഫ്രിയില്‍ എബോളയുടെ രോഗം ആരംഭിച്ചതു മുതല്‍ ഇതുവരെ 4000ത്തോളം പേര്‍ മരിച്ചു.
ഗ്വിനിയ, ലൈബീരിയ, നൈജീരിയ എന്നിവയാണ് രോഗം റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള മറ്റു രാജ്യങ്ങള്‍.
ശരീര ദ്രവങ്ങളിലൂടെയാണ് രോഗം പ്രധാനമായും പകരുന്നത്. രോഗത്തിന് ഇതുവരെ ഫലപ്രദമായ ചികിത്സയൊന്നും കണ്ടെത്താനായിട്ടില്ല. കുരങ്ങ് പോലുള്ള മൃഗങ്ങളില്‍ നിന്നാണ് രോഗം മനുഷ്യരില്‍ എത്തിയത്.
Post Your Comments