തിരുവനന്തപുരം: അതിവേഗ റെയില്‍പ്പാത പൂര്‍ത്തിയാക്കിയാല്‍ പ്രതിവര്‍ഷം ആയിരത്തിലേറെ ജീവന്‍ രക്ഷിക്കാനാവുമെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. സംസ്ഥാന സര്‍ക്കാര്‍ 15,000 കോടിയും കേന്ദ്രം 7500 കോടിയും ചെലവിടാന്‍ സന്നദ്ധമായാല്‍ പാത നിര്‍മ്മിക്കാനാവുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കേരളത്തിലെ റോഡപകട മരണ നിരക്ക് 30 ശതമാനം കുറയ്ക്കാന്‍ അതിവേഗ റെയില്‍പ്പാതയിലൂടെ സാധിക്കും. ഡി.എം.ആര്‍.സിയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന പദ്ധതിയുടെ രൂപരേഖ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. 20 മീറ്റര്‍ വീതിയില്‍ മാത്രമേ സ്ഥലമേറ്റെടുപ്പ് വേണ്ടിവരൂ. 600 മീറ്റര്‍ വീതിയില്‍ മാത്രമേ സ്ഥലമേറ്റെടുപ്പ് വേണ്ടിവരൂ. ഇതില്‍ 150 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണ്. ഇതിനായി 3868 കുടുംബങ്ങളെ പുനരധിവസിപ്പിച്ചാല്‍ മതി.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ പാതയും പിന്നീട് കാസര്‍കോട്ടേക്ക് നീട്ടാവുന്ന പാതയുമാണ് ഡി.എം.ആര്‍.സി നിര്‍ദ്ദേശിക്കുന്നത്. ഇതില്‍ 190 കിലോമീറ്റര്‍ തൂണുകള്‍ക്ക് മുകളിലും 146 കിലോമീറ്റര്‍ ഭൂഗര്‍ഭമായുമാണ് ട്രെയിന്‍ സഞ്ചരിക്കുക. പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ തിരുവനന്തപുരത്ത് നിന്നും കണ്ണൂരേക്ക് രണ്ട് മണിക്കൂര്‍ കൊണ്ടെത്താം.
ആദ്യഘട്ടത്തില്‍ പ്രതിദിനം ഒരുലക്ഷം യാത്രക്കാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതി കേരളത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ വന്‍ കുതിച്ചുചാട്ടത്തിനിടയാക്കുമെന്നും ഇ.ശ്രീധരന്‍ ചൂണ്ടിക്കാട്ടി.
Post Your Comments