Kerala

മദ്യലഹരിയില്‍ നേരെ നില്‍ക്കാന്‍ കഴിയാത്ത പോലീസുകാരന്റെ വാഹനപരിശോധന കണ്ട് അന്തംവിട്ടു ജനങ്ങള്‍

ആലപ്പുഴ: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാനാണ് പോലീസ്. എന്നാല്‍ പോലീസ് തന്നെ മദ്യപിച്ച് നാലു കാലില്‍ റോഡിലിറങ്ങിയാലോ. തമാശയാണെന്ന് വിചാരിക്കണ്. നടന്നത് നമ്മുടെ കേരളത്തില്‍ത്തന്നെയാണ്. ആലപ്പുഴയില്‍.

കാട്ടൂരിലാണ് മണ്ണഞ്ചേരി സ്റ്റേഷനിലെ പോലീസുകാര്‍ മദ്യലഹരിയില്‍ വാഹന പരിശോധനയിലേര്‍പ്പെട്ടത്. കണ്ണില്‍ക്കണ്ട വാഹനമൊക്കെ തടഞ്ഞ് നിര്‍ത്തി പരിശോധനയോട് പരിശോധന. രേഖകളെല്ലാമുള്ളവര്‍ക്കടക്കം ലാവിഷായി പെറ്റിയുമടിച്ചു. പരിശോധനയ്ക്കിടെ പോലീസുകാരെ മദ്യം മണത്തപ്പോഴാണ് നാട്ടുകാര്‍ക്ക് സംഗതിയുടെ യഥാര്‍ത്ഥവശം നാട്ടുകാര്‍ക്ക് മനസിലായത്. തുടര്‍ന്ന് ആളുകള്‍ ഈ അനധികൃത പരിശോധനയ്‌ക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ പൊലീസുകാര്‍ കയര്‍ക്കുകയും ചെയ്തു.

കഴിഞ്ഞ ക്രിസ്മസ് ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിച്ചതോടെയാണ് കാര്യം മാലോകര്‍ അറിഞ്ഞത്. ഇപ്പോള്‍ മദ്യപിച്ച പൊലീസുകാരെ മര്‍ദ്ദിച്ചെന്നും ജോലി തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.

shortlink

Post Your Comments


Back to top button