International

പെരുവഴിയില്‍ യുവാവ് വഴിയാത്രക്കാരിയുടെ വസ്ത്രം വലിച്ചൂരിയെടുത്ത് കടന്നുകളഞ്ഞു

ബീജിംഗ്: യുവാവ് വഴിയാത്രക്കാരിയെ തടഞ്ഞു നിര്‍ത്തിയ ശേഷം അവരുടെ പാവാട ഊരിയെടുത്ത്‌ അതുമായി കടന്നു കളഞ്ഞു. സംഭവം നടന്നത് ചൈനയിലാണ്. നടന്നു പോകുകയായിരുന്ന യുവതിയെ ആക്രമിച്ച ശേഷം തടഞ്ഞു നിര്‍ത്തിയ യുവാവ് അവരുടെ പാവാട വലിച്ചൂരുകയായിരുന്നു. തുടര്‍ന്ന് ഉടുപ്പില്ലാതെ തന്നെ ആക്രമിക്കപ്പെട്ട യുവതി നടന്നു പോവുകയായിരുന്നു.

ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലിയാണ്. സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്റെ 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രചരിക്കുന്നുണ്ട്. യുവതിയെ വസ്ത്രാക്ഷേപം ചെയ്തത് ഒരു ജാക്കറ്റ് ധരിച്ച് വഴിയരുകില്‍ നിന്നിരുന്ന യുവാവാണ്. പോലീസ് ഇയാളെ് അന്വേഷിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button