ന്യൂഡല്‍ഹി: കിട്ടാക്കടം മൂലം പ്രതിസന്ധിയിലായ പൊതുമേഖലാ ബാങ്കുകള്‍ക്ക് ധനസഹായവുമായി കേന്ദ്രം. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ബാങ്കുകള്‍ക്ക് ധനസഹായം നല്‍കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. കേന്ദ്ര ബജറ്റിന് ഒന്നര മാസം ബാക്കി നില്‍കെയാണ് പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധന സഹായത്തിനുള്ള കേന്ദ്ര വാഗ്ദാനം.
മൂലധന സഹായത്തിനൊപ്പം വായ്പകള്‍ തിരിച്ചു പിടിക്കുന്നതിനുള്ള കര്‍ശന ഉപാധികളും ബാങ്കുകള്‍ക്ക് കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇത് ആദ്യം കുറച്ചു ബുദ്ധിമുട്ടായി ബാങ്കുകള്‍ക്ക് തോന്നാമെങ്കിലും പിന്നീട് ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യും. ഈ സാമ്പത്തിക വര്‍ഷം 25,000 കോടിയുടെ മൂലധന സഹായം ബാങ്കുകള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്ക് 25,000 കോടി രൂപ കൂടി ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 70,000 കോടിയുടെ സഹായം വിവിധ ഘട്ടങ്ങളിലായി നല്‍കും.
Post Your Comments