International

നേതാജിയുടെ മരണത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് വെബ്‌സൈറ്റ്

ലണ്ടന്‍: തായ്‌വാനില്‍ നടന്ന വിമാനാപകടത്തിലാണ് നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചതെന്ന് ബ്രിട്ടീഷ് വെബ്‌സൈറ്റ്. വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത് നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടായിരുന്ന ദുരൂഹത അവസാനിപ്പിക്കുന്നുവെന്ന അവകാശവാദത്തോടെയാണ്.

തങ്ങള്‍ക്ക് ഈ വിവരം ലഭിച്ചത് 1945ല്‍ തായ്‌വാനില്‍ നടന്ന വിമാനാപകടത്തില്‍ അദ്ദേഹം മരിക്കുന്നതിന് ദൃക്‌സാക്ഷികളായ അഞ്ച് പേരില്‍ നിന്നണെന്നാണ് വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. നേതാജി മരിച്ചത് 1945 ഓഗസ്റ്റ് 18 നാണ്.  നേതാജിയോടൊപ്പം ഉണ്ടായിരുന്ന കേണല്‍ ഹബീബുള്‍ റഹ്മാന്‍ പുറത്തിറക്കിയ കുറിപ്പും പുറത്തുവിട്ടു. പുതിയ വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് വെബ്‌സൈറ്റ് രംഗത്ത് വന്നിരിയ്ക്കുന്നത് നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുന്നതിനിടെയാണ്.

 

shortlink

Post Your Comments


Back to top button