India

ബംഗുളൂരു സ്‌ഫോടനക്കേസില്‍ സാക്ഷികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഹര്‍ജി

ബംഗളൂരു: ബംഗുളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് സാക്ഷികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കര്‍ണാടകം എന്‍.ഐ.എ കോടതിയില്‍ പുതിയ  ഹര്‍ജി നല്‍കി. ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത് സാക്ഷികളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയാണുള്ളതെന്നും ഈ സാഹചര്യത്തില്‍ സാക്ഷികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്നുമാണ്.

മാധ്യമങ്ങള്‍ക്ക് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ഹര്‍ജി വന്നിരിയ്ക്കുന്നത് അബ്ദുള്‍ നാസര്‍ മഅദ്‌നി നിരപരാധിയാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ്. കേരളത്തിലെ മാധ്യമങ്ങള്‍  നല്‍കുന്ന വാര്‍ത്തകള്‍ ചില പ്രതികളെ രക്ഷിക്കാനാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.  

shortlink

Post Your Comments


Back to top button