പൂനെ: മോഷ്ടാവെന്ന് ആരോപിച്ച് 17 വയസ്സുള്ള ബാലനെ ചുട്ടുകൊന്നു. പൂനെയിലാണ് സംഭവം. വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷ്ടിച്ചുവെന്നാരോപിച്ച് ഷോലാപൂര്‍ സ്വദേശി സാവന്‍ റാത്തോഡ് എന്ന കുട്ടിയെയാണ് കൊലപ്പെടുത്തിയത്.
മൂന്നംഗ സംഘം സവാന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീവയ്ക്കുകയായിരുന്നു. പൂനെയിലെ അല്‍ക ടാക്കീസിന് സമീപമായിരുന്നു സാവന്‍ താമസിച്ചിരുന്നത്. ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അക്രമം നടന്നത്. ശരീരത്തിന്റെ എഴുപത്തഞ്ച് ശതമാനവും പൊള്ളലേറ്റ കുട്ടി ചികില്‍സയിലിരിക്കവേ വെള്ളിയാഴ്ചയാണ് മരിച്ചത്.
Post Your Comments