ബംഗളൂരു: തലവേദന മാറാന്‍ കമ്പനി തലവന്‍ ഒരു ധനകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിക്ക് വയാഗ്ര നല്‍കിയതായി പരാതി. ജാലഹള്ളിയിലെ ഫിനാന്‍സ് കമ്പനി മാനേജര്‍ മല്ലപ്പയ്‌ക്കെതിരെയാണ് പെണ്‍കുട്ടിയുടെ പരാതി. യുവതി പൊലീസിനോട് പറഞ്ഞത് തലവേദനയ്ക്ക് മരുന്നു വാങ്ങാന്‍ പുറത്തു പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ മരുന്ന് താന്‍ നല്‍കാമെന്ന് പറഞ്ഞ് വയാഗ്ര നല്‍കുകയായിരുന്നുവെന്നാണ്. മാനേജരുടെ ഉപദ്രവം സഹിച്ചുകൊണ്ട് ഒരു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നയാണ് യുവതി.
മല്ലപ്പ വിവാഹ വാഗ്ദാനവുമായി അച്ഛന്‍ മരിച്ച സമയത്ത് തന്നെ സമീപിച്ചതായും യുവതി പരാതിയില്‍ പറയുന്നുണ്ട്. തുടര്‍ന്ന് ലൈംഗിക ബന്ധത്തിന് തന്നെ നിര്‍ബന്ധിച്ചു. പീനിയ പൊലീസ് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments