Kerala

തൃശൂര്‍ വരാക്കര കൂട്ട ആത്മഹത്യ ; പെണ്‍കുട്ടിയെയും കുടുംബത്തേയും ആത്മഹത്യയിലേക്ക് നയിച്ച സഹപാഠി അറസ്റ്റില്‍

തൃശൂര്‍ : തൃശൂര്‍ വക്കാക്കരയില്‍ പെണ്‍കുട്ടി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹപാഠി അറസ്റ്റില്‍. അത്താണി സ്വദേശി അനന്തു(23)വാണ് അറസ്റ്റിലായത്.

വക്കാക്കര പാലക്കുന്ന് ചുക്കിരിക്കുന്ന് തൂപ്രത്ത് ബാബു (52), ഭാര്യ സവിത (48) മകള്‍ ശില്‍പ്പ (22) എന്നിവരാണ് മരിച്ചത്. ശില്‍പ്പയുടെ വിവാഹം മുടങ്ങിയതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തത്. സയനൈഡ് കഴിച്ച് അവശനിലയിലായ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫെബ്രുവരി 28 നായിരുന്നു ശില്‍പ്പയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. ഇരിങ്ങാലക്കുട സ്വദേശിയായ യുവാവായിരുന്നു വരന്‍. ഇതിനിടെ അനന്തു ചില ചിത്രങ്ങള്‍ വരന്റെ ഫോണിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു.

കോളേജ് പഠനകാലത്തിലെ ഗ്രൂപ്പ് ഫോട്ടോയില്‍ കൃത്രിമമായി ചിത്രീകരിച്ച ഫോട്ടോയാണ് അയച്ചു കൊടുത്തത്. കൂടാതെ ശില്‍പ്പയുമായി പ്രണയത്തിലാണെന്ന് അവകാശപ്പെട്ട് സന്ദേശങ്ങളും അയച്ചു. ഇതോടെ വിവാഹം മുടങ്ങുകയായിരുന്നു. ശില്‍പ്പയോട് പലവട്ടം അനന്തു പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം ശില്‍പ്പ നിരസിക്കുകയായിരുന്നു. അനന്തുവാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് ആത്മഹത്യക്കുറിപ്പില്‍ കണ്ടെത്തിയിരുന്നു. അനന്തുവാണ് വിവാഹം മുടക്കിയതെന്നും വെറുതെ വിടരുതെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.

shortlink

Post Your Comments


Back to top button