ന്യൂ ഡൽഹി : ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം ആവശ്യപ്പെട്ടു ഹർജി നല്കിയ അഭിഭാഷകന് വധഭീഷണി.ഗൌരവകരമായി കാണുന്നുവെന്ന് സുപ്രീം കോടതി.
യങ്ങ് അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിടന്റ്റ് ആയ അഭിഭാഷകനാണ് വധഭീഷണി ഉണ്ടെന്നു കോടതിയിൽ അറിയിച്ചത്.ഇത് പൊതു താല്പര്യ ഹർജ്ജിയായി പരിഗണിച്ച് അഭിഭാഷകൻ പിന്മാറിയാൽ അമിക്കസ് ക്യൂറിയെ നിയമിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു.ഹരീഷ് സല്വേയെ അമിക്കസ് ക്യൂറിയായി നിയമിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു
Post Your Comments