ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലെ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന് പങ്ക്‌തെളിയിച്ച് ഭീകരരുടെ ഫോണ്‍വിളികള്‍. ഇന്ത്യയിലെത്തിയശേഷം ഭീകരര്‍, കൊലപ്പെടുത്തിയ കാര്‍ ഡ്രൈവറുടെയും എസ്പി സല്‍വീന്ദര്‍ സിങ്ങിന്റെ സുഹൃത്തിന്റെയും ഫോണുകളില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് വിളിച്ചിരുന്നു. ഫോണ്‍ വിളികളെല്ലാം ചെന്നു നില്‍ക്കുന്നത് ജെയ്‌ഷേ മുഹമ്മദിലേക്കാണ്.
ഡിസംബര്‍ 31ന് രാത്രി ടാക്‌സി ഡ്രൈവര്‍ ഇകാഗര്‍ സിങ്ങിന്റെ ഫോണില്‍ നിന്നാണ് ഭീകരര്‍ ആദ്യമായി പാക്കിസ്ഥാനിലേക്ക് വിളിക്കുന്നത്. രാത്രി 9.12നും 11.20നുമിടയ്ക്ക് മൂന്നു തവണ ഭീകരര്‍ പാക്കിസ്ഥാനിലേക്ക് വിളിച്ചു. വിളികളെല്ലാം തന്നെ ജയ്‌ഷെ മുഹമ്മദുമായി എതെങ്കിലും തരത്തില്‍ ബന്ധമുള്ളവരിലേക്കായിരുന്നു.
ഗുരുദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്ങിന്റെ സുഹൃത്തായ ജൂവലറി ഉടമയുടെ ഫോണ്‍ വിളികളില്‍ ഒന്നില്‍ ഒരു ഭീകരന്റെ മാതാവ് മകനെ ജിഹാദിനു വേണ്ടി പോരാടുന്ന ‘സിഹം’ എന്നു വിശേഷിപ്പിച്ചിരിക്കുന്നു.
. എന്നാല്‍ ഇന്ത്യ കൈമാറിയ ഫോണ്‍ വിളികളുടെ ഉറവിടം കണ്ടെത്താനായില്ലെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. ജയ്‌ഷെ മുഹമ്മദിനെതിരെ നടപടിയെടുക്കുന്നതിന് കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെടുമെന്നും പാക്കിസ്ഥാന്‍ പറയുന്നു.
Post Your Comments