India

പാകിസ്ഥാന്‍ മയക്കുമരുന്നില്‍ മയങ്ങി പഞ്ചാബ്

പാകിസ്ഥാന്‍ മയക്കുമരുന്നില്‍ മയങ്ങി പഞ്ചാബ്

ചണ്ഡിഗഢ്: പത്താന്‍കോട്ടിലെ ഭീകരാക്രമണത്തോടെയാണ് പാകിസ്ഥാനിലെ മയക്കുമരുന്ന് മാഫിയയും തീവ്രവാദികളും തമ്മിലുള്ള ബന്ധം വെളിച്ചത്ത് വരുന്നത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (AIIMS) നടത്തിയ പുതിയ കണക്കുകള്‍ പ്രകാരം 7,500 കോടി രൂപയുടെ മയക്കുമരുന്നാണ് പഞ്ചാബില്‍ വര്‍ഷം തോറും ഉപയോഗിക്കുന്നത്. ഇതില്‍ 6,500 കോടിയുടെ ഹെറോയിന്‍ ഉള്‍പ്പെടും.

പഞ്ചാബിലെത്തുന്ന ഹെറോയിന്‍റെ ഭൂരിഭാഗവും പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നാണെന്നുള്ളതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. പാക് ചാരസംഘടന ഐഎസ്ഐ സഹായം നല്‍കുന്ന കള്ളക്കടത്തുകാരാണ് ഈ മയക്കുമരുന്ന് പ‍ഞ്ചാബില്‍ എത്തിക്കുന്നത്. പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രം ആക്രമിച്ചത് ഈ മയക്കുമരുന്ന് മാഫിയയുടെ സഹായത്തോടെയാണെന്നാണ് വിവരം.

പാകിസ്ഥാനില്‍ നിന്നുള്ള ഹെറോയിന്‍ പഞ്ചാബില്‍ ഉപയോഗിക്കുന്നില്ല എന്നായിരുന്നു സെക്യൂരിറ്റി ഏജന്‍സികള്‍ ഇത്രനാളും പറഞ്ഞിരുന്നത്. ഡല്‍ഹി പോലെയുള്ള വലിയ പട്ടണങ്ങളിലാണത്രേ പാക് മയക്കുമരുന്ന് എത്തുന്നത്. എന്നാല്‍ എയിംസിലെ (AIIMS) നാഷണല്‍ ഡ്രഡ് ഡിപ്പന്‍ഡന്‍റസ് ട്രീറ്റ്മെന്‍റ് സെന്‍റര്‍ (NDDTC) നടത്തിയ പഠനമാണ് പുതിയ വസ്തുതകള്‍ പുറത്ത് കൊണ്ടുവന്നത്. പഞ്ചാബിലെ 2.77 കോടി ജനങ്ങളില്‍ 1.23 ലക്ഷവും ഹെറോയിന് അടിമകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button