Kerala

പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ഇന്ന് തുടക്കം

ഉപ്പള (കാസര്‍ഗോഡ്‌) : ‘മതനിരപേക്ഷ, അഴിമതി മുക്ത, വികസിത കേരളം’ എന്ന മുദ്രാവാക്യവുമായി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ഇന്ന് കാസര്‍ഗോഡ്‌ ഉപ്പളയില്‍ തുടക്കമാകും. വൈകിട്ട് മൂന്നിന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. സംസ്ഥാനത്തെ മുഴുവന്‍ സെക്രട്ടേറിയറ്റ്, കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ ഉദ്ഘാടന പരിപാടിക്കത്തെും.

ജാഥാനായകന്‍ പിണറായി വിജയന് പുറമെ എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, കെ.ജെ. തോമസ്, എം.ബി. രാജേഷ്, പി.കെ. ബിജു, എ. സമ്പത്ത്, കെ.ടി. ജലീല്‍, പി.കെ. സൈനബ എന്നിവര്‍ ജാഥയില്‍ സ്ഥിരാംഗങ്ങളാകും.

ജാഥ തുടങ്ങുന്ന ദിവസം തന്നെ ലാവ്‌ലിന്‍ കേസ് വീണ്ടും കോടതിയിലെത്തുന്നു എന്നത് ശ്രദ്ധേയമാണ്. കോടതിയില്‍ നിന്നുണ്ടാകുന്ന ഏതൊരു പരമര്‍ശവും ജാഥയുടെ ഭാവി നിര്‍ണയിച്ചേക്കാം. ര്‍ക്കാറിനെതിരെയുള്ള അഴിമതിയാരോപണങ്ങളുമായി വടക്കുനിന്നും യാത്ര തിരിക്കുന്ന പിണറായിക്കു നേരെ ലാവ്‌ലിന്‍ അഴിമതിയരോപണങ്ങള്‍ ഉയത്തി പ്രതിരോധം തീര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. അതേസമയം അഴിമതിയാരോപണത്തിന്റെ പേരില്‍ രാജിവെച്ച മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതും മാര്‍ച്ചിന് തൊട്ടുമുമ്പാണ്. ഇത് സി.പി.ഐ.എമ്മും ആയുധമാക്കും.

കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഇരകളെ സന്ദര്‍ശിച്ചുകൊണ്ടാണ് പിണറായി ജാഥയ്ക്ക് തുടക്കം കുറിക്കുന്നത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന മാര്‍ച്ച്‌ ഓരോ പ്രദേശത്തെയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും.

shortlink

Post Your Comments


Back to top button