India

ഇന്ന് കരസേനാ ദിനം: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയായ ഇന്ത്യൻ കരസേനക്ക് അഭിനന്ദനങ്ങൾ അർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഇന്ന് കരസേനാ ദിനം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കരസേനാ മേധാവിയായി 1949 ജനുവരി 15ന് കോദണ്ഡ്ര മാടപ്പ കരിയപ്പ എന്ന കെ.എം. കരിയപ്പ ചുമതലയേറ്റ ചരിത്ര ദിവസമാണ് രാജ്യം കരസേനാ ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ ഭൂതല സൈനികപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ് ഇന്ത്യന്‍ കരസേന. ഇരുപത്തഞ്ച് ലക്ഷം അംഗബലമുള്ള ഇന്ത്യന്‍ കരസേന, ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയാണ്. അതിര്‍ത്തി കാത്തു രക്ഷിക്കുകയും രാജ്യത്തെ സമാധാന പരിപാലനത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുകയും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുകയും അടിയന്തരഘട്ടങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുമാണ് കരസേനയുടെ പ്രധാന ധര്‍മ്മങ്ങള്‍.ഒന്നാം സ്ഥാനത് ഇപ്പോഴും ചൈനയാണ്.

.ബ്രിട്ടീഷ് ഭരണത്തിന്റെ ആരംഭകാലത്ത് (18-ം നൂറ്റാണ്ട്) ആധുനിക രീതിയിൽ സംഘടിപ്പിക്കപ്പെട്ട ഇന്ത്യൻ കരസേനാവിഭാഗം രൂപപ്പെട്ടുവന്നത് ഇതിൽ ബ്രിട്ടീഷുകാരും ഇന്ത്യാക്കാരും ഉണ്ടായിരുന്നു.ഇന്ത്യ-പാക്ക് വിഭജനത്തെ തുടർന്ന് നിലവിലുണ്ടായിരുന്ന സേനയെ രണ്ടായി വിഭജിച്ച് അതിൽ ഒരു വിഭാഗം പാകിസ്താനു വിട്ടുകൊടുത്തു. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം കുറച്ചു കാലത്തേക്കു കൂടി ഇന്ത്യൻ കരസേനയിൽ ബ്രിട്ടീഷുകാർ തുടർന്നുപോന്നു; എന്നാൽ കുറച്ചു മാസങ്ങൾക്കു ശേഷം ബ്രിട്ടീഷ് ഭടന്മാരെ തിരിച്ചയച്ചു.1949 ജനുവരിയിൽ സർ‌‌വസൈന്യാധിപനായി ഇന്ത്യക്കാരനായ ജനറൽ കെ.എം.കരിയപ്പെയെ നിയമിക്കുകയും അങ്ങനെ ഇന്ത്യൻ കരസേന പരിപൂർണമായും ഭാരതീയമാവുകയും ചെയ്തു.സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ വിവിധ നാട്ടുരാജ്യങ്ങൾ പുലർത്തിവന്നിരുന്ന സേനാഘടകങ്ങൾ പിന്നീട് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായിത്തീർന്നു. മറ്റുചില രാജ്യങ്ങളിലെ പോലെ നിർബ്ബന്ധസൈനികസേവനം ഇന്ത്യയിൽ നിലവിലില്ല.

ഇന്ത്യൻ കരസേനയെ റഗുലർ ആർമി, റഗുലർ ആർമി റിസർ‌‌വ്, ടെറിട്ടോറിയൽ ആർമി, എൻ.സി.സി തുടങ്ങിയ പ്രത്യേക വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്.1,ആർമേഡുകോറും ആർട്ടിലറിയും,2,കവചിത സേന (Armoured Corps),3,പീരങ്കിപ്പട (Artillery Battery),4,കാലാൾപ്പട (Infantry ,5,കോർ ഒഫ് എൻ‌‌ജിനിയേഴ്സ്,6,കോർ ഒഫ് സിഗ്നൽസ്,7,ആർമിസർ‌‌വീസ് കോർ,8,ആർമി ഓർഡിനസ് കോർ,9,ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ എൻ‌‌ജിനീയറിംങ് കോർ,10,റീമൗണ്ട് ആൻഡ് വെറ്ററിനറി കോർ,11,ആർമി എഡ്യൂക്കേഷൻ കോർ,12,ആർമി മെഡിക്കൽ കോർ,13,കോർ ഒഫ് മിലിറ്ററി പൊലീസ് (CMP) ഇങ്ങനെ പല വിഭാഗങ്ങളിലായി തിരിച്ചിട്ടുണ്ട്

.രാഷ്ട്രത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്ന കരസേനയുടെ പോരാട്ടവീര്യത്തെ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അഭിനന്ദിച്ചു.ലോകത്തെ ഏറ്റവും ദുർഘടം പിടിച്ച മേഖലകളിൽ നിന്നാണ് കരസേന രാഷ്ട്രത്തെ രക്ഷിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.കരസേനയുടെ അജയ്യവീര്യത്തിനും നിശ്ചയദാർഢ്യത്തിനും ആത്മസമർപ്പണത്തിനും മുന്നിൽ പ്രണമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കരസേനാ ദിന സന്ദേശത്തിൽ അറിയിച്ചു. ഭാരതത്തിന്റെ വീര പുത്രന്മാർക്കു അഭിനന്ദനം അറിയിച്ച സന്ദേശത്തിൽ കരസേനയുടെ നിശ്ചയദാർഡ്യത്തിൽ ഭാരതം അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button