Kerala

ഭക്തലക്ഷങ്ങള്‍ക്കു ദര്‍ശനപുണ്യമേകി മകരജ്യോതി തെളിഞ്ഞു

സന്നിധാനം: ഭക്തലക്ഷങ്ങള്‍ക്കു ദര്‍ശനപുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പൊന്നമ്പലമേട്ടില്‍ 6.40 ഓടെ മൂന്ന് തവണ ജ്യോതി തെളിഞ്ഞു. കലിയുഗവരദനായ സ്വാമി അയ്യപ്പന്റെ തിരുസന്നിധിയിലും പൂങ്കാവനത്തിലും ശരണമന്ത്രങ്ങളുമായി കാത്തിരുന്ന ഭക്തലക്ഷങ്ങള്‍ക്ക് അത് ആത്മസായൂജ്യത്തിന്റെ അനര്‍ഘനിമിഷമായി. ഉച്ചത്തില്‍ സ്വാമിമന്ത്രം മുഴക്കി അവര്‍ മകരജ്യോതിയുടെ പുണ്യം ഏറ്റുവാങ്ങി. ശബരീശസന്നിധി ഇതോടെ ഭക്തിയുടെ കുളിരില്‍ പൂര്‍ണമായി മുങ്ങി. പന്തളത്ത് നിന്ന് ആഘോഷവരവായി കൊണ്ടുവന്ന തിരുവാഭരണങ്ങള്‍ അയ്യന്റെ തിരുമേനിയില്‍ ചാര്‍ത്തി, ദീപാരാധന നടത്തിയതിനുശേഷമാണ് പൊന്നമ്പലമേട്ടില്‍ മൂന്നുവട്ടം ജ്യോതി തെളിഞ്ഞത്.തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയശേഷമുള്ള ദീപാരാധന കഴിഞ്ഞ ശേഷമാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി ദൃശ്യമായത്.

പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ ജ്യോതിയും ആകാശത്തു തെളിഞ്ഞ മകരസംക്രമ നക്ഷത്രവും തിരുവാഭരണ പ്രഭയിലെ ദീപാരാധനയും ഒരേപോലെ കണ്ടു നിര്‍വൃതി നേടിയാണ് അയ്യപ്പഭക്തര്‍ മലയിറങ്ങുന്നത്. ശബരിമല സന്നിധാനവും പരിസരങ്ങളും ജനനിബിഡമായതിനു പിന്നാലെ ജ്യോതിദര്‍ശനത്തിനായി പുല്ലുമേട്, പമ്പ, ചാലക്കയം ഭാഗങ്ങളിലെല്ലാം അയ്യപ്പഭക്തര്‍ തമ്പടിച്ചിരുന്നു. വൈകുന്നേരത്തോടെ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് വന്‍സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയത്.

shortlink

Post Your Comments


Back to top button