കാമുകിക്ക് എയ്ഡ്‌സ് പകര്‍ന്നു നല്‍കിയതിന് കാമുകനെ ജയിലടയ്ക്കാന്‍ കോടതി ഉത്തരവ്. സ്ലിംബ കുയ്യ(32) എന്നയാളാണ് ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റുവഴി പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിക്ക് എയ്ഡ്‌സ് പകര്‍ത്തിയത്. ഇയാളെ പോലീസ് പിടികൂടിയത് എച്ച്.ഐ.വി ബാധിതനാണെന്ന് അറിഞ്ഞിട്ടും കാമുകിയുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് കാമുകിക്ക് എച്ച്.ഐ.വി പടര്‍ത്തിയതിനാണ്. ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റ് വഴിയാണ് സ്ലിംബയും കാമുകിയും പരിചയപ്പെട്ടത്. പിന്നീട് ഇവര്‍ പരസ്പരം ഫോണ്‍നമ്പര്‍ കൈമാറി. ഇരുവരും തമ്മില്‍ എല്ലാ ദിവസം ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന കൂടിക്കാഴ്ചയില്‍ ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു.
കാമുകിക്ക് എച്ച്.ഐ.വി പടര്‍ന്നത് സുരക്ഷിതമല്ലാത്ത ഈ ലൈംഗിക ബന്ധത്തിലൂടെയാണ്. സ്ലിംബയ്ക്ക് എച്ച്.ഐ.വി ഉണ്ടായിരുന്ന വിവരം യുവതി അറിയുന്നത് പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം പിരിഞ്ഞതിന് ശേഷമാണ്. അയാളുടെ മുന്‍ കാമുകിയാണ് സ്ലിംബയ്ക്ക് എച്ച്.ഐ.വി ബാധ ഉണ്ടായിരുന്ന വിവരം യുവതിയെ അറിയിച്ചത്. യുവതി ഇക്കാര്യം അറിയുന്നത് ഫേസ്ബുക്ക് വഴിയാണ്. യുവതിയുമായി പരിചയപ്പെടുന്നതിന് നാല് വര്‍ഷം മുമ്പ് സ്ലിംബ എച്ച്.ഐ.വി ബാധിതരനായിരുന്നു.
Post Your Comments