Kerala

ശബരിമലയിലെ സ്ത്രീപ്രവേശനം ; പ്രതികരണവുമായി ജൂഡ് ആന്റണി

ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ച് പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി. തന്റെ ഒൗദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിഷയത്തില്‍ ജൂഡ് ആന്റണി പ്രതികരിച്ചത്. ജൂഡ് ആന്റണിയുടെ പ്രതികരണം വായിക്കാം,

”ഓരോ മതത്തിനും അതിന്റെതായ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ഹൈന്ദവസ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവര്‍ ആ മതത്തിലെ ഭരണാധികാരികളോട് ആവശ്യപ്പെടട്ടെ. മുത്തച്ഛന്റെ പുലയടിയന്തിരന്തിനു പോലും അമ്പലത്തില്‍ കയറാത്തവര്‍ അതിന് വേണ്ടി മുറവിളി കൂട്ടുന്നത് എന്തിനെന്ന് മനസിലാകുന്നില്ല” – എന്നാണ് ജൂഡ് ആന്റണിയുടെ പോസ്റ്റ്.

ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം തടയാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നും സ്ത്രീകളെ പ്രവേശിപ്പിച്ചുകൂടേയെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. ശബരിമലയില്‍ പത്തു വയസിനും അമ്പതു വയസ്സിനും ഇടയില്‍ പ്രായമുള്ള സത്രീകള്‍ക്കു പ്രവേശനം നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് നിലപാട് അറിയിച്ച് സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button