International

ഐഫോണ്‍ അടുത്തു വെച്ച് ഉറങ്ങരുത്…

ലണ്ടന്‍: വലിയ ആപത്താണ് ആഡംബര സ്മാര്‍ട്‌ഫോണായ ഐഫോണ്‍ അടുത്തുവച്ച് ഉറങ്ങിയാല്‍ സംഭവിയ്ക്കുന്നത്. ഐഫോണ്‍ അടുത്തു വെച്ച് ഉറങ്ങിയ പെണ്‍കുട്ടിയുടെ തുടയില്‍ ഐഫോണില്‍നിന്നും പൊള്ളലേറ്റു. ഈ ദുരവസ്ഥ ഉണ്ടായത് ഒമ്പതു വയസുകാരിയായ ഒലീവിയ എന്ന പെണ്‍കുട്ടിക്കാണ്. ഒലീവിയ ഉറങ്ങാന്‍ കിടന്നത് തന്റെ സമീപത്ത് ഐഫോണ്‍ വെച്ചുകൊണ്ടാണ്. രാവിലെ ഉണര്‍ന്നപ്പോള്‍ പെണ്‍കുട്ടിയുടെ തുടയില്‍ ഐഫോണിന്റെ പാട് ചുവപ്പ് നിറത്തില്‍ പ്രത്യക്ഷപ്പെട്ടു. പെണ്‍കുട്ടി ആശുപത്രിയെ സമീപിച്ചത് ചൊറിച്ചിലും വേദനയും അനുഭവപ്പെട്ടതോടെയാണ്.

ഡോക്ടര്‍ വിദഗ്ധ പരിശോധനയില്‍ വ്യക്തമാക്കിയത് ഐഫോണിലെ കെയ്‌സ് തുടയിലെ തൊലിയുമായി മുട്ടിയപ്പോള്‍ രാസമാറ്റം സംഭവിച്ചതാണ് പാടുവീഴാന്‍ ഇടയാക്കിയതെന്നാണ്. ഈ പാട് ഒരിക്കലും പോകില്ലെന്നും പരിശോധനയില്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. ഐഫോണ്‍ കെയ്‌സാണ് പെണ്‍കുട്ടിക്ക് വിനയായത്. കമ്പനി കെയ്‌സിന്റെ ഗുണനിലവാരത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button