ദുബായ്: ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെട്രോള്‍ വിതരണകേന്ദ്രത്തില്‍ ജോലി നോക്കി വരികയായിരുന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ യുവാവിനെയാണ് അല്‍ ഖൂസിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദുബായ് പോലീസ് നല്‍കുന്ന വിവരം അനുസരിച്ച് 2016 ജനുവരി 3നാണ് യുവാവിന്റെ മൃതദേഹം താമസ്ഥലത്ത് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. യുവാവിന്റെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
പെട്രോള്‍ സ്‌റ്റേഷനിലെ കാര്‍ വാഷ് വിഭാഗത്തില്‍ ജോലി നോക്കിവരികയായിരുന്ന യുവാവ് കമ്പനിയില്‍ 2 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ശേഷം ജോലി രാജിവെച്ച് നാട്ടിലേയ്ക്ക് മടങ്ങാനിരിക്കുകയായിരുന്നു . മുറിയിലെ സീലിംഗ് ഫാനില്‍ നിന്നും തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ആത്മഹത്യയ്ക്ക് മുന്‍പ് യുവാവ് ദുഖിതനും വിഷാദനിമഗ്‌നനുമായിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു.
നാട്ടിലേക്കുള്ള വരവ് പ്രതീക്ഷിച്ചിരുന്ന യുവാവിന്റെ മരണം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.
Post Your Comments