ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ദേശിയ വിമാനക്കമ്പനിയായ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ഡല്‍ഹിയിലെ ഓഫീസ് ഹിന്ദു സേന ആക്രമിച്ചു. സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയിലായി. ചൊവ്വാഴ്ച വൈകുന്നേരമാണ് കൊണാട്ട് പ്ളേസിലെ ബരാക്ബ റോഡിലെ ഓഫീസിന് നേരെ ആക്രമണമുണ്ടായത്. പാക്കിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു ആക്രമണം.
നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഓഫീസിലെ മൂന്ന് മുറികളിലും കടന്നുകയറിയ സംഘം ഫര്‍ണിച്ചറുകളും കമ്പ്യൂട്ടറുകളും തല്ലിതകര്‍ത്തു. ഓഫീസിലെ ജീവനക്കാര്‍ക്കു നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞ സംഘം ലഘുലേഖകളും വിതറി. പത്താന്‍കോട്ട് ആക്രമണത്തിന് പിന്നിലും അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണത്തിന് പിന്നിലും പാകിസ്ഥാന്‍ ആണെന്ന് ലഘുലേഖ ആരോപിക്കുന്നു. ഇന്ത്യയ്ക്ക് നാശമുണ്ടാക്കിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും ദാവൂദ് ഇബ്രാഹിം, ഹാഫിസ് സെയ്ദ് പോലെയുള്ളവരെ ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്യാതെ പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്നും ലഘുലേഖയിലുണ്ട്.
ഹിന്ദു സേന പ്രവര്‍ത്തകനായ ലളിത് സിംഗ് എന്നയാളാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളികളെ പിടികൂടാന്‍ ഊര്‍ജിതമായി ശ്രമിച്ചുവരികയാണെന്നും ഡി.സി.പി (ന്യൂഡല്‍ഹി) ജതിന്‍ നര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments