ലക്‌നൗ: രണ്ടു ഭാര്യയുള്ളവര്‍ ശ്രദ്ധിക്കുക നിങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കില്ല. സ്‌കൂളുകളില്‍ ഉറുദു അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കുന്നതില്‍നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രണ്ടു ഭാര്യമാരുള്ളവരെ വിലക്കി. ഉറുദു അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ വിവാഹിതരാണോ എന്നു വ്യക്തമാക്കണമെന്നും രണ്ടു വിവാഹം ചെയ്തവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ലെന്നുമായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സര്‍ക്കാറിനെതിരെ രംഗത്തെത്തി. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ അധ്യാപകന്‍ മരിച്ചാല്‍ ആര്‍ക്കു പെന്‍ഷന്‍ നല്‍കുമെന്ന ആശയക്കുഴപ്പം ഒഴിവാക്കാനാണു പുതിയ വ്യവസ്ഥ വച്ചതെന്നു വിദ്യാഭ്യാസമന്ത്രി അഹമ്മദ് ഹസന്‍ പറഞ്ഞു.
രണ്ടു ഭാര്യയുള്ള പുരുഷനെ വിവാഹം ചെയ്ത സ്ത്രീക്കും അപേക്ഷിക്കാനാവില്ല.
Post Your Comments