India

സര്‍ക്കാര്‍ ഓഫീസര്‍മാരുടെ വിദേശയാത്രകള്‍ കേന്ദ്രം വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെ ഓഫീസര്‍മാരുടെ വിദേശ പര്യടനം കേന്ദ്രം വെട്ടിക്കുറച്ചു. വര്‍ഷത്തില്‍ നാല് വിദേശപര്യടനം എന്ന നിലയിലാണ് വെട്ടിക്കുറച്ചത്. നാല് തവണയില്‍ കൂടുതലുള്ള വിദേശ യാത്രയ്ക്ക് വകുപ്പു സെക്രട്ടറിമാര്‍ പ്രധാനമന്ത്രിയുടെ പ്രത്യേക അനുമതി വാങ്ങണം. അതേസമയം, ഇന്ത്യ പങ്കാളിയായ അന്താരാഷ്ട്ര സംഘടനകളുടെ ആതിഥ്വവും അന്താരാഷ്ട്ര വിമാനയാത്രാ ചെലവുകളും സ്വീകരിക്കുന്നതിന് തടസമില്ല.

ഉദ്യോഗസ്ഥരുടെ വിദേശ സന്ദര്‍ശന ഉദ്യമം കാര്യക്ഷമമാവാന്‍ വേണ്ടിയാണ് മാര്‍ഗരേഖ പരിഷ്‌കരിച്ചതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥരുടെ വിദേശയാത്രകള്‍ക്ക് സെക്രട്ടറിമാരുടെ സ്‌ക്രീനിംഗ് കമ്മിറ്റിയാണ് അംഗീകാരം നല്‍കുക. എന്നാല്‍, പൊതുമേഖലാ സ്ഥാപനങ്ങളെയും സ്വയംഭരണ സ്ഥാപനങ്ങളെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സെക്രട്ടറിമാര്‍ സഭാസമ്മേളന വേളയില്‍ വിദേശ സന്ദര്‍ശനം നടത്തുന്നതിനും മന്ത്രിമാരും വകുപ്പു സെക്രട്ടറിമാരും ഒരേസമയം വിദേശ സന്ദര്‍ശനത്തിലേര്‍പ്പെടുന്നതിനും വിലക്കുണ്ട്. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ മാത്രമേ സഭാസമ്മേളന കാലത്ത് സെക്രട്ടറിമാര്‍ക്ക് വിദേശപര്യടനം അനുവദിക്കുകയുള്ളു. അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലധികം വിദേശയാത്ര നീളാന്‍ പാടില്ലെന്നും പുതിയ മാര്‍ഗരേഖ വ്യക്തമാക്കുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button