ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ, ഡീസൽ വിലയില്‍ കുറവ് വരുത്തി. പെട്രോൾ ലീറ്ററിന് 32 പൈസയും ഡീസൽ ലീറ്ററിന് 85 പൈസയുമാണ് കുറയ്ക്കുക. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. ഇന്ന് ചേര്‍ന്ന എണ്ണക്കമ്പനികളുടെ അവലോകന യോഗത്തിലാണ് തീരുമാനം. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വന്ന കുറവും രൂപ- ഡോളർ വിനിമയ നിരക്കിൽ വന്ന വ്യത്യാസവുമാണ് വില കുറയ്ക്കാൻ കാരണമെന്ന് ഇന്ത്യൻ ഓയിൽ പ്രസ്താവനയിൽ അറിയിച്ചു. നിരക്ക് പുതുക്കിയതോടെ രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായിട്ടുള്ള ഇടിവിന്റെ ഗുണം ഉപഭോക്താക്കൾക്കും ലഭ്യമാക്കുകയാണെന്നും ഇന്ത്യന്‍ ഓയില്‍ അറിയിച്ചു.
അതിനിടെ, പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ വർധിപ്പിച്ചു. ഡീസൽ ലീറ്ററിന് രണ്ടു രൂപയും പെട്രോൾ ലീറ്ററിന് 75 പൈസയുമാണ് വർധിപ്പിച്ചത്. ഇത് ജനങ്ങളെ ബാധിക്കില്ല.
Post Your Comments