കൊച്ചി: ജയിലില്‍ സരിതയ്ക്ക് നേരെ വധശ്രമം ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. സരിത എസ് നായരെ കാണാന്‍ അട്ടക്കുളങ്ങര ജയിലില്‍ ആയുധങ്ങളുമായി ഒരു സംഘം എത്തിയിരുന്നുവെന്ന് മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്. സോളാര്‍ കമ്മീഷനു മുന്നില്‍ മൊഴിനല്‍കിയപ്പോഴാണ് ഡിജിപി ഇക്കാര്യം പറഞ്ഞത്. സരിതയെ കാണണം എന്നാവശ്യപ്പെട്ട ആ സംഘം പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞിട്ടാണ് വന്നതെന്നും, തോക്ക് കണ്ടതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചെങ്കിലും ഈ സംഘം രക്ഷപ്പെട്ടതായും ഡിജിപി മൊഴി നല്‍കി. 2013 ജൂലൈ 2013 നാണ് സംഭവമുണ്ടായതെന്നും ഡിജിപി പറയുന്നു. സരിതയെ അട്ടക്കുളങ്ങര ജയിലില്‍ എത്തിച്ച ദിവസം കാണുന്നതിനായി രാഷ്ട്രീയക്കാരടക്കം 150 പേരുടെ അപേക്ഷ ലഭിച്ചെന്നും, സരിതയെ ജയിലിലെത്തിച്ചപ്പോള്‍ ലണ്ടനില്‍ നിന്നടക്കം ജയിലിലേക്ക് ഫോണ്‍ കോളുകള്‍ വന്നതായും ഡിജിപി പറയുന്നു.
Post Your Comments