കൊളംബോ: വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തതിനാല്‍ കമിതാക്കള്‍ കിണറ്റില്‍ ചാടി. കാമുകന് അപ്പോള്‍ത്തന്നെ മരിയ്ക്കുകയായിരുന്നു. പൈപ്പ് ലൈനില്‍ തൂങ്ങിക്കിടന്നാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. ആത്മഹത്യയ്ക്ക് ശ്രമിച്ചത് പത്തൊമ്പതുകാരനായ എസ് കുമാറും ഇരുപത്തിരണ്ടുകാരിയായ യോഗരസ അനുഷിയയുമാണ്.
വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തത് പെണ്‍കുട്ടിയ്ക്ക് കുമാറിനേക്കാള്‍ പ്രായം കൂടിപ്പോടതുകൊണ്ടാണ്. ഇതില്‍ മനം നൊന്താണ് ഇരുവരും അത്മഹത്യയ്ക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയെ അശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം യുവാവിന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്കി.
Post Your Comments