Cinema

ഹോളിവുഡ് നടന്‍ അലന്‍ റിക്മാന്‍ അന്തരിച്ചു

ലണ്ടന്‍: ഹാരിപോട്ടര്‍ സിനിമയിലെ പ്രഫസര്‍ സ്നേപ്, ഡൈ ഹാര്‍ഡ് എന്ന സിനിമാ പരമ്പരയിലെ ഹാന്‍സ് ഗ്രുബര്‍ എന്നീ കഥാപത്രങ്ങളിലൂടെ ശ്രദ്ധേയനായ ബ്രിട്ടീഷ്-ഹോളിവുഡ് നടന്‍ അലന്‍ റിക്മാന്‍ അന്തരിച്ചു‍. 69 വയസായിരുന്നു. ലണ്ടനിലെ സ്വവസതിയിലായിരുന്നു അന്ത്യം. വളരെ നാളായി അര്‍ബുദ രോഗത്തിനു ചികിത്സയിലായിരുന്നു. ഗോള്‍ഡന്‍ ഗ്ളോബ്, എമ്മി, സാഗ് പുരസ്കാരങ്ങള്‍ റിക്മാന് ലഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button