കൊച്ചി: സൗദിയിലേക്കുള്ള വിസ ഇന്ത്യയില്‍ നിന്നും പുതുക്കാം. ഇതിനായുളള നടപടി പ്രാബല്യത്തിലാകുന്നതോടെ സൗദിയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ എല്ലാ വിദേശ ജോലിക്കാര്‍ക്കും കാലാവധി കഴിഞ്ഞ റീ എന്‍ട്രി വിസ നാട്ടില്‍ തന്നെ പുതുക്കാം.ഇന്ത്യയിലെ സൗദി എംബസിയിലെ കോണ്‍സുലര്‍ സേവനകേന്ദ്രം വഴിയാകും വിസ പുതുക്കുന്നത്. ഏഴ് മാസത്തിലധികം നാട്ടില്‍ ചെലവഴിക്കാത്ത ജോലിക്കാര്‍ക്ക് ഈ സേവനം പ്രയോചനപ്പെടുത്താവുന്നതാണ്.
ഇന്ത്യയില്‍ തന്നെ വിസ പുതുക്കാനായി സൗദി വിദേശമന്ത്രാലയം, ചേംബര്‍ കൗണ്‍സില്‍ എന്നിവ സാക്ഷ്യപ്പെടുത്തിയ സ്ഥാപനങ്ങളുടെ കത്തും, റസിഡന്റ് പെര്‍മിറ്റിന്റെ പകര്‍പ്പും സ്‌പോണ്‍സറുടെ വിശദാംശങ്ങളടക്കമുള്ള കാര്യങ്ങളും അപേക്ഷയോടൊപ്പം നല്‍കണം.
Post Your Comments