India

ഇന്ത്യ ശല്യപ്പെടുത്തല്‍ തുടര്‍ന്നാല്‍ തിരിച്ചടിക്കും- പര്‍വേസ് മുഷാറഫ്

കറാച്ചി: പാകിസ്ഥാനെ അനാവശ്യമായി ശല്യപ്പെടുത്തുന്നത് ഇന്ത്യ തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍ മുന്‍ സൈനിക മേധാവിയും മുന്‍ പ്രസിഡന്റുമായ പര്‍വേസ് മുഷറഫ്. സമാ ടിവിക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു മുഷറഫിന്റെ പ്രസ്താവന. പാകിസ്ഥാനോട് എന്തെങ്കിലും തെറ്റുകള്‍ക്ക് ഇന്ത്യ മുതിര്‍ന്നാല്‍ ഇന്ത്യയെ എല്ലാ കാലത്തും വേട്ടയാടുന്ന ഒന്നായി തിരിച്ചടി നല്‍കാന്‍ പാക്കിസ്ഥാനറിയാമെന്നും മുഷറഫ് മുന്നറിയിപ്പ് നല്‍കി.

തങ്ങള്‍ ചെറിയ രാജ്യമല്ല. കൂടുതല്‍ വേദനിക്കുന്നിടത്ത്‌ ഇന്ത്യയെ നോവിക്കുമെന്നും മുഷറഫ്‌ ഭീഷണി മുഴക്കി. പത്താന്‍ത്താന്‍കോട്ട്‌ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ ഇന്ത്യ-പാക്‌ ബന്ധത്തില്‍ വിള്ളല്‍ സംഭവിച്ചിരിക്കുമ്പോഴാണ്‌ മുഷറഫിന്റെ പ്രതികരണം.

shortlink

Post Your Comments


Back to top button