India

സമൂസയ്ക്ക് ആഡംബര നികുതി

പട്‌ന: സമൂസയ്ക്ക് ആഡംബര നികുതി ഏര്‍പ്പെടുത്തി. ബീഹാറിലാണ് സമൂസയ്ക്ക് ആഡംബര നികുതി ഏര്‍പ്പെടുത്തിയത്. ബിഹാറിലെ പ്രധാന വിഭവങ്ങളായ സമൂസയും കച്ചോരിയും ഉള്‍പ്പെടെയുള്ളവയക്ക് നികുതി ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിക്കുകയായിരുന്നു.

കിലോ 500 രൂപയ്ക്ക് മുകളില്‍ വിലവരുന്ന മധുരപലഹാരങ്ങള്‍ക്കും,
കൊതുക് സംഹാരി, യുപിഎസ്, ബാറ്ററി പാര്‍ട്‌സ്, ഓട്ടോമൊബൈല്‍ പാര്‍ട്ട്‌സ് തുടങ്ങിയവയെയും ആഡംബര നികുതിയുടെ പരിധിയില്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button