Kerala

പോലീസിനെ വെട്ടിച്ചു കടന്ന മുന്‍ എസ്.പിയുടെ മകന്‍ പിടിയില്‍

തിരുവനന്തപുരം: പോലീസിനെ വെട്ടിച്ചു കടന്ന നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും മുന്‍ എസ്.പി ബാലചന്ദ്രന്റെ മകനുമായ കവടിയാര്‍ സ്വദേശി നിഖില്‍ ബാലചന്ദ്രന്‍ അറസ്റ്റില്‍. സംസ്ഥാന പോലീസിന് നാണക്കേടുണ്ടാക്കിയ സംഭവത്തിലെ പ്രതിയെ ഒളിവില്‍ കഴിയവേ കൊച്ചി ഇടപ്പള്ളിയില്‍ നിന്നാണ് കന്റോണ്‍മെന്റ് പോലീസ് പിടികൂടിയത്. നിഖിലിന് രക്ഷപെടാന്‍ പോലീസ് സഹായം ചെയ്തുകൊടുത്തിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ഇയാളെ എത്രയും വേഗം പിടികൂടാന്‍ അന്വേഷണ സംഘത്തിന് അന്ത്യശാസനം നല്‍കിയിരുന്നു.

ജമ്മു കാശ്മീരില്‍ ഒളിവില്‍ കഴിയുന്ന പ്രതി കൊച്ചിയിലേക്ക് വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന്‍ ഷാഡോ പോലീസ് ഇയാള്‍ക്കായി വലവിരിക്കുകയായിരുന്നു.

നിഖിലിനെ നേരത്തെ കവടിയാറിലെ വസതി വളഞ്ഞ് പിടികൂടാന്‍ ശ്രമിച്ചെങ്കിലും അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് അവിടെ നിന്നും കടന്നുകളഞ്ഞത്. 50 ഓളം പോലീസുകാരെ വിഡ്ഢിയാക്കിയാണ് അടുക്കളവാതില്‍ വഴി പ്രതി കടന്നുകളഞ്ഞത്.

shortlink

Post Your Comments


Back to top button