ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കായി പുതിയ വിള ഇന്‍ഷുറന്‍സ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. കുറഞ്ഞ പ്രീമിയം നിരക്കില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നതാണ് പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന എന്നു പേരിട്ടിരിക്കുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആകര്‍ഷണം. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 50 ശതമാനം കര്‍ഷകരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. പദ്ധതിയ്ക്കായി ആദ്യവര്‍ഷം പ്രീമിയം ഇനത്തില്‍ സബ്‌സിഡി നല്‍കുന്നതിന് 5700 കോടിയും രണ്ടാംവര്‍ഷം 7200 കോടിയും മൂന്നാം വര്‍ഷം 8800 കോടിയും സര്‍ക്കാര്‍ പദ്ധതിയ്ക്കായി നീക്കിവെക്കും. 999 മുതല്‍ നിലവിലുള്ള വിള ഇന്‍ഷുറന്‍സ് പദ്ധതി പരിഷ്‌കരിച്ചാണ് പുതിയ പദ്ധതി തയാറാക്കിയിരിക്കുന്നത്.
കേന്ദ്രസംസ്ഥാന സര്‍ക്കാര്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവര്‍ക്കായിരിക്കും പദ്ധതിയുടെ നടത്തിപ്പു ചുമതല. പ്രകൃതിദുരന്തംമൂലമുണ്ടാകുന്ന കൃഷി നഷ്ടത്തിന് പൂര്‍ണ പരിരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി.
പദ്ധതിയുടെ സവിശേഷതകള്‍
ഇന്‍ഷുറന്‍സ് പ്രീമിയമായി സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിക്ക് പരിധിയുണ്ടാകില്ല,കര്‍ഷകര്‍ അടയ്ക്കുന്ന പ്രീമിയത്തിനുശേഷം സര്‍ക്കാര്‍ അടയ്‌ക്കേണ്ട തുക 90 ശതമാനമാണെങ്കില്‍പ്പോലും അത് നല്‍കും,പ്രീമിയം നിരക്കിന് പരിധി നിശ്ചയിക്കുന്ന വ്യവസ്ഥ ഒഴിവാക്കും,ഇന്‍ഷുറന്‍സ് പ്രകാരം ഉറപ്പുനല്കിയിരിക്കുന്ന മുഴുവന്‍ തുകയും കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും,വായ്പ എടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും വിള ഇന്‍ഷുറന്‍സ് ലഭിക്കും,മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കില്ല,കൃഷിനാശം അടിയന്തരമായി വിലയിരുത്തി എത്രയും വേഗം നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ആധുനിക സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗിക്കും,വിളനാശം സ്മാര്‍ട്ട് ഫോണുകളില്‍ പകര്‍ത്തി അപ്ലോഡ് ചെയ്താല്‍ ഉടനെ നടപടിക്രമങ്ങള്‍ ആരംഭിക്കും,റിമോട്ട് സെന്‍സറിങ്ങ് സംവിധാനം ഉപയോഗിക്കും.
Post Your Comments