India

പിതാവ് മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

ജയ്പൂര്‍ : പിതാവ് മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലാണ് സംഭവം. നാരായണന്‍ റാം എന്ന 45 കാരനാണ് 21 കാരിയായ മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.

അന്യജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിനാണ് മകളെ പിതാവ് കൊലപ്പെടുത്തിയത്. നാരായണ്‍ രാമിന്റെ മകളായ രജനി ഒന്നാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥിനിയാണ്. ഗ്രാമത്തിലെ ഒരു യുവാവുമായി പ്രണയത്തിലാണെന്ന് രജനി അച്ഛനോട് പറഞ്ഞിരുന്നു. ബുധനാഴ്ച്ച പുലര്‍ച്ചെ കോളേജില്‍ പോവാന്‍ തുടങ്ങിയ രജനിയെ അച്ഛന്‍ തടഞ്ഞു. ഇതിന് വിസമ്മതിച്ച രജനിയെ നാരായണ്‍ അടിച്ചുവീഴ്ത്തുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം നാരായണ്‍ രാം തന്നെയാണ് പോലീസിനെ സംഭവം അറിയിക്കുന്നത്. താന്‍ മകളെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ നാരായണ്‍ വീടിന്റെ മേല്‍വിലാസവും പേലീസുകാര്‍ക്ക് നല്‍കി. പ്രണയത്തില്‍ നിന്ന് പിന്മാറണമെന്ന നിരന്തരമായുള്ള തന്റെ അഭ്യര്‍ത്ഥന ലംഘിച്ച് കാമുകനുമായി നിരന്തരം കൂടിക്കാഴ്ച്ച നടത്തുന്നതിനാലാണ് താന്‍ മകളെ കൊന്നതെന്ന് നാരായണ്‍ പോലീസിനോട് പറഞ്ഞു.

shortlink

Post Your Comments


Back to top button