റാംപൂര്‍: കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കാമുകിയെ തട്ടിക്കൊണ്ട് പോയി 70,000 രൂപയ്ക്ക് ലേലം ചെയ്തു. സംഭവമുണ്ടായത് ഉത്തര്‍പ്രദേശിലെ റാംപൂരിലുള്ള സാംഭലിലാണ്. കാമുകനും സംഘവും തട്ടിക്കൊണ്ട് പോയി ലേലം ചെയ്തത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ്. തുടര്‍ന്ന് ഇവര്‍ 70,000 രൂപയ്ക്ക് പെണ്‍കുട്ടിയെ ലേലം ചെയ്യുകയായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
സമീപ ഗ്രാമത്തില്‍ നിന്നും സംഭവം നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷംപെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തിയത് മുന്‍ ഗ്രമമുഖ്യന്റെ വീട്ടില്‍ നടത്തിയ തെരച്ചിലിലാണെന്ന് പോലീസ് പറഞ്ഞു. പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളാരും ഇതുവരെ പിടിയിലായിട്ടില്ല.
Post Your Comments