Kerala

സരിതയുടെ കത്ത് ഉടന്‍ ഹാജരാക്കണം : സോളാര്‍ കമ്മീഷന്‍

കൊച്ചി : സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത.എസ് നായര്‍ ജയിലില്‍ വച്ച് എഴുതിയ കത്ത് ഉടന്‍ ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്‍. കത്ത് സ്വകാര്യമാണെന്നും അതുകൊണ്ടുതന്നെ ഹാജരാക്കാന്‍ നിര്‍ബന്ധിക്കരുതെന്നുമുള്ള സരിതയുടെ വാദം സോളാര്‍ കമ്മിഷന്‍ തള്ളി.

സരിതയുടെ കത്ത് സ്വകാര്യമല്ലെന്ന് സോളാര്‍ കമ്മീഷന്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയ കത്ത് കമ്മിഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ ഇല്ലെന്നായിരുന്നു സരിതയുടെ അഭിഭാഷകന്റെ വാദം. മൊഴി നല്‍കാന്‍ യഥാസമയം സരിത ഹാജരാകാതിരിക്കുന്നതിനെ സോളാര്‍ കമ്മിഷന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. പലതും പയാന്‍ സരിത തയ്യാറാകുന്നില്ലെന്നും കമ്മിഷന്‍ കുറ്റപ്പെടുത്തിയിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കമ്മിഷന് മുന്നില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവായ മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗം ടെനി ജോപ്പന്റെ നടപടിയേയും കമ്മിഷന്‍ വിമര്‍ശിച്ചു. എന്നാല്‍, ഹാജരായി മൊഴി നല്‍കാന്‍ തനിക്ക് അവസരം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും കോടതികളില്‍ നിന്നും കോടതികളിലേയ്ക്ക് സഞ്ചരിക്കുന്നതിനാലാണകമ്മിഷന്‍ മുന്‍പാകെ യഥാസമയത്ത് ഹാജരാകാന്‍ തനിക്ക് കഴിയാതെവരുന്നതെന്നും സരിത അറിയിച്ചിരുന്നു.

shortlink

Post Your Comments


Back to top button