International

ജക്കാര്‍ത്ത സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നടന്ന സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. വെബ്സൈറ്റിലൂടെയാണ് ഐ.എസ് അവകാശവാദം ഉന്നയിച്ചത്. പ്രവാചകന്റെ സൈന്യമാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് പ്രസ്താവനയില്‍ പറഞ്ഞു.

സ്ഫോടനങ്ങളില്‍ ഏഴു പേരാണ് മരിച്ചത് . മരിച്ചവരില്‍ നാല് പേര്‍ ഭീകരരാണ്. നിരവധി പേര്‍ക്ക് സ്ഫോടനങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരും സ്ഫോടനങ്ങളില്‍ മരിച്ചുവന്നു റിപ്പോര്‍ട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ജക്കാര്‍ത്തയിലെ യുഎന്‍ ഓഫീസിനു സമീപവും സ്ഫോടനം നടന്നു.സ്ഫോടനത്തിനു പിന്നാലെ രംഗത്തിറങ്ങിയ പോലീസും അക്രമികളും തമ്മില്‍ വെടിവയ്പ് നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button