മുംബൈ: രാജ്യത്തിന് പുറത്തുപോകുന്ന ഇന്ത്യക്കാരെ ഹിന്ദുക്കള്‍ എന്നപേരിലാണ് അറിയപ്പെടുന്നത് രാഷ്ട്രീയ സ്വയംസേവക സംഘം ( ആര്‍.എസ്.എസ്) മേധാവി മോഹന്‍ ഭാഗവത്. നാനാത്വമാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും രാജ്യത്തിനു വെളിയില്‍ പോയാല്‍ ഇന്ത്യക്കാര്‍ ഹിന്ദുക്കളെന്നാണ് അറിയപ്പെടുന്നതെന്നും സത്പുരയില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച സംഘടിപ്പിച്ച ഹിന്ദു കണ്‍വന്‍ഷനില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
എല്ലാ ആളുകളെയും സ്വന്തമായി കാണുന്ന ലോകത്തിലെ ഏക രാജ്യവും ഇന്ത്യയാണ്. എല്ലാം നമ്മുടെ കൈയില്‍ ഭദ്രമാണ്. നമ്മുടെ സംസ്കാരം താഴ്വരകളുമായും കൃഷിയുമായും വനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. രാമന്‍ കൊട്ടാരത്തില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന് രാവണനെ വധിക്കാനുള്ള ശക്തിയുണ്ടയിരുന്നില്ല. പിന്നീട് കട്ടിലും താഴ്വരകളിലും അലഞ്ഞ് ആര്‍ജ്ജിച്ച ശക്തിയുപയോഗിച്ചാണ് രാമന്‍ രാവണനെ വധിച്ചതെന്നും ഭാഗവത് പറഞ്ഞു.
Post Your Comments