ഇസ്ലാമാബാദ് : ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിമാര്‍ നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ചതായി പാകിസ്ഥാന്‍ അറിയിച്ചു. ചര്‍ച്ച റദ്ദാക്കിയിട്ടില്ലെന്നും മറ്റൊരു ദിവസത്തേക്ക് ചര്‍ച്ച മാറ്റുകയാണ് ചെയ്തതെന്നും പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് ഖാസി ഖലീലുള്ള അറിയിച്ചു.
പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജെയ്‌ഷെ മുഹമ്മദ് നേതാവ് മൗലാന മസൂദ് അസറിന്റെ അറസ്റ്റിനെ കുറിച്ച് അറിവില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അസര്‍ മസൂദിന്റെ അറസ്റ്റില്‍ ഔദ്യോഗിക വിശദീകരണം പാകിസ്താനില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
മസൂദ് രണ്ടു ദിവസം മുന്‍പ് കസ്റ്റഡിയിലായതായി പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേകുറിച്ച് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രാലയം.
Post Your Comments