ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സെക്രട്ടറി തല ചര്‍ച്ച സംബന്ധിച്ച് നാളെ അന്തിമ തീരുമാനമുണ്ടാകും. കഴിഞ്ഞദിവസം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പാരിസ് സന്ദര്‍ശനത്തിലാണ്. അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം മാത്രമേ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കു എന്നാണ് സൂചന. പത്താന്‍കോട്ട് വ്യോമതാവളത്തില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ-പാക് സെക്രട്ടറിതല അനശ്ചിതത്വത്തിലായത്.
Post Your Comments