Kerala

ഗുലാം അലി തിരുവനന്തപുരത്ത്

തിരുവനന്തപുരം: ശിവസേനയുടെ പ്രതിഷേധത്തിനിടെ പാക്‌ ഗസല്‍ ഗായകന്‍ ഗുലാം അലി തിരുവനന്തപുരത്തെത്തി. ബുധനാഴ്ച രാത്രി 10.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മന്ത്രി എ.പി അനിൽ കുമാർ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, മേയർ വി.കെ. പ്രശാന്ത്, കിംസ് ആശുപത്രി എം.ഡി. ഇ.എം നജീബ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

15 ന് തിരുവനന്തപുരത്ത് സ്വരലയ ഒരുക്കുന്ന ഗസല്‍ സന്ധ്യയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. 17 ന് കോഴിക്കോട്ടും ഗസല്‍ സന്ധ്യ ഒരുക്കിയിട്ടുണ്ട്. മസ്ക്കറ്റ് ഹോട്ടലില്‍ തങ്ങുന്ന അദ്ദേഹത്തിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ശിവസേനയുടെ എതിർപ്പിനെ തുടർന്ന് പാക് പൗരനായ അലിയുടെ മുംബയിയിലെ പരിപാടി ഉപേക്ഷിച്ചിരുന്നു.

shortlink

Post Your Comments


Back to top button