ദുബായ് : കുറ്റവാളികള്‍ക്ക് ഇനി ദുബായ് പോലീസില്‍ നിന്ന രക്ഷപ്പെടാനാകില്ല. കുറ്റകൃത്യം തെളിയിക്കാന്‍ ദുബായ് പോലീസ് പുതിയ സംവിധാനവുമായി എത്തുകയാണ്. സെക്യൂരിറ്റി ക്യാമറയില്‍ മുഖം വ്യക്തമാകാത്ത പ്രതികളുടെ ചലനം മനസ്സിലാക്കി ആളെ തിരിച്ചറിയുന്ന സംവിധാനമാണ് ദുബായ് പോലീസ് അവതരിപ്പിച്ചിരിക്കുന്നത്.
ബോഡി മൂവ്‌മെന്റ് ഐഡന്റിഫിക്കേഷന്‍ സംവിധാനം എന്നാണ് ഇതിന്റെ പേര്. മൂന്ന് വിവിധ ഘട്ടങ്ങളിലൂടെയാണ് ഈ സംവിധാനത്തില്‍ കുറ്റവാളികളെതിരിച്ചറിയുന്നത്. ഒന്ന് പ്രതിയുടെ ചലനം, നടത്തത്തിന്റെ വേഗത അടക്കമുള്ളവയാണ് ഇതില്‍ പരിശോധിക്കുക, പ്രതിയുടെ ശരീര വലുപ്പമാണ് രണ്ടാമത്തേത്, കൈകള്‍, കാലുകള്‍, ഉയരം തുടങ്ങിയവയെല്ലാം പരിശോധനാ വിധേയമാക്കും. പ്രതിയുടെ ചലനങ്ങളിലെ അപാകതകളാണ് മൂന്നാമതായി പരിശോധിക്കുക. ഇവയെല്ലാം അപഗ്രഥിച്ച ശേഷമാണ് പ്രതി കുറ്റവാളിയാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്.
ദുബായ് പോലീസിന്റെ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റാണ് ഈ സംവിധാനവുമായി എത്തിയിരിക്കുന്നത്. സെക്യൂരിറ്റി ക്യാമറകളില്‍ മുഖം വ്യക്തമാകാത്ത കുറ്റകൃത്യങ്ങള്‍ക്ക് കുറ്റവാളികളെ കണ്ടെത്താനുള്ള സംവിധാനമാണിത്. സംശയിക്കുന്ന ആള്‍ പിടിയിലായിട്ടുണ്ടെങ്കിലും മുഖം വ്യക്തമല്ലെങ്കില്‍ അയാള്‍ തന്നെയാണ് പ്രതിയെന്ന് പോലീസിന് ഇതു വരെ പറയാന്‍ സാധിക്കുമായിരുന്നില്ല.
Post Your Comments