പാരിസ്: ഐലാന്‍ കുര്‍ദിയെ പരിഹസിച്ച് ഫ്രഞ്ച് മാസിക ഷാര്‍ലി എബ്ദോ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ നിന്നും യൂറോപ്പിലേക്ക് പലായനം ചെയ്യുന്നതിനിടെയാണ് സിറിയന്‍ അഭയാര്‍ഥി ബാലന്‍ ഐലന്‍ കുര്‍ദി കടലില്‍ മുങ്ങിമരിക്കുന്നത്. പുതുവല്‍സര ദിനത്തില്‍ ജര്‍മനിയിലെ അഭയാര്‍ഥികള്‍ നടത്തിയെന്ന് പറയപ്പെടുന്ന ലൈംഗികാതിക്രമങ്ങളെ വിമര്‍ശിച്ചിട്ടുള്ളതാണ് കാര്‍ട്ടൂണ്‍. മരിച്ചിരുന്നില്ലെങ്കില്‍ ലൈംഗികാതിക്രമം നടത്തുന്ന ഒരു അഭയാര്‍ഥിയായി ഐലന്‍ കുര്‍ദിയും മാറിയേനെ എന്നാണ് കാര്‍ട്ടൂണ്‍ പറയുന്നത്. അഭയാര്‍ഥികള്‍ എന്ന തലക്കെട്ടോടെയാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഷാര്‍ലി എബ്ദോയ്‌ക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നുവരികയാണ്.
Post Your Comments