ലക്ഷിയെന്ന ഇന്ത്യന്‍ പെണ്‍കുട്ടി ലോക സ്ത്രീ സമൂഹത്തിനാകെ പ്രചോദനമാണ്. ജീവിതത്തോടും വിധിയോടും സമൂഹത്തോടുമൊക്കെ ആത്മവിശ്വാസത്തോടെ പോരാടി ലക്ഷി വിജയങ്ങളുടെ പടികള്‍ ഓരോന്നായി ചവിട്ടിക്കയറുമ്പോള്‍ ഒരു രാജ്യം ഒന്നാകെ ഇവള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. 16 ാം വയസില്‍ തന്നെക്കാള്‍ ഇരട്ടി പ്രായമുള്ള യുവാവിന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ആസിഡ് ആക്രമണത്തിന് ഇരയായതാണ് ലക്ഷ്മി. ഭര്‍ത്താവ് അലോക് ദീഷിതിനൊപ്പം സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജിവ സാനിത്യമാണ് ലക്ഷ്മിയിപ്പോള്‍. 2014ല്‍ യൂഎസിന്റെ ധീരവനിതയ്ക്കുള്ള പുരസ്‌കാരം ലക്ഷ്മിയെ തേടിയെത്തിയിരുന്നു.
വിരൂപയെന്നു ലോകം മുദ്രകുത്തിയപ്പോളും ലക്ഷ്മി ഉള്‍ക്കരുത്തിന്റെ സൗന്ദര്യംകൊണ്ട് മോഡലിങ് രംഗത്ത് ശ്രദ്ധേയമായ സാനിധ്യമായി. ഇപ്പോള്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഫാഷന്‍ ബ്രാന്‍ഡായ വിവ ആന്റെ് ദിവയുടെ ബ്രാന്‍ഡ് അംബാസിഡറായി ലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
ആസിഡ് ആക്രമണത്തിന് ഇരയായവരോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാട് മാറാനാണ് താന്‍ ദിവയുടെ ഭാഗമായതെന്നു ലക്ഷ്മി പറയുന്നു.
Post Your Comments