കോഴിക്കോട്: മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പിലൂടെ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല വീഡിയോയും ചിത്രങ്ങളും അയച്ച യുവാവ് പിടിയിലായി. മലപ്പുറം നടുവട്ടം സ്വദേശി ഷംനാസിനെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയതത്.
മാധ്യമപ്രവര്‍ത്തകയെ മോശമായി ചിത്രീകരിച്ച് വാട്സ്ആപ് ഗ്രൂപ്പുകളില്‍ നമ്പര്‍ സഹിതം പോസ്റ്റിട്ടതും ഷംനാസാണെന്നും പോലീസ് കണ്ടെത്തി. മാധ്യമപ്രവര്‍ത്തകയുടെ നമ്പര്‍ ലൈംഗിക തൊഴിലാളിയുടെ നമ്പര്‍ എന്നപേരില്‍ ഇയാള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെ മാധ്യമപ്രവര്‍ത്തകയുടെ നമ്പരിലേക്ക് കോളുകള്‍ പ്രവഹിച്ചു. തുടന്നാണ് പോലീസില്‍ പരാതി നല്‍കിയത്. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് തിരൂരിലെ ജൗളിക്കടയില്‍ ജോലി ചെയ്യുന്ന ഷംനാസ് കുടുങ്ങിയത്.
മാധ്യമ പ്രവര്‍ത്തകയുടെ നമ്പരിലേക്ക് ഇയാള്‍ നിരന്തരം അശ്ലീല വീഡിയോയും ചിത്രങ്ങളും അയക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. താന്‍ ഒരു മാധ്യമപ്രവര്‍ത്തകയാണെന്ന് പറഞ്ഞിട്ടും ഇത് തുടര്‍ന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും ഇയാള്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും നടക്കാവ് പോലീസ് അറിയിച്ചു.
Post Your Comments