റെയില്‍വേ ട്രാക്കില്‍ വീണ സ്ത്രീയുടെ മുകളിലൂടെ ട്രെയിന്‍ കയറി ഇറങ്ങി. ട്രാക്കില്‍ വീണ സ്ത്രീ അദ്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ പുറത്തു വന്നു. പശ്ചിമ ബംഗാളിലെ പുരുലിയയിലാണ് സംഭവം. ഹിമാനി മാഞ്ജി എന്ന നാല്‍പത്തിയഞ്ചുകാരിയാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. റെയില്‍ പാളത്തില്‍ ഹിമാനി വീണ ഉടനെ 56 ബോഗികളുള്ള ചരക്കു തീവണ്ടി എത്തി. തുടര്‍ന്ന് പാളത്തില്‍ ചേര്‍ന്നു കിടന്ന ഹിമാനിക്ക് മുകളിലൂടെ തീവണ്ടി കടന്നു പോകുകയായിരുന്നു.
Post Your Comments